ആളുകളുടെ അന്തസ്സും മരണപ്പെട്ടയാളുടെ പവിത്രതയും ലംഘിക്കുന്നതിനാൽ അപകട സമയങ്ങളിൽ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തേർഡ് റിംഗ് റോഡിൽ നടന്ന ഒരു വാഹനാപകടത്തിന്റെ വീഡിയോ ക്ലിപ്പ് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരാളെ മന്ത്രാലയം വിളിച്ചുവരുത്തി. നിയമപരമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത്തരം ക്ലിപ്പുകൾ പ്രചരിപ്പിക്കാതെയും, പ്രസിദ്ധീകരിക്കാതെയും പൊതു ധാർമ്മികത പാലിക്കാനും ജനങ്ങളുടെ അന്തസ്സ് സംരക്ഷിക്കാനും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ