വ്യാജ കാർ സ്പെയർപാർട്സുകൾ വിൽക്കുന്ന സ്ഥാപനം കണ്ടെത്തി

കുവൈറ്റിലെ ഷുവൈക്ക് വ്യവസായിക പ്രദേശത്ത് വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ വ്യാജ കാർ സ്പെയർ പാർട്സുകൾ വൻതോതിൽ വിൽക്കുന്ന സ്ഥാപനം കണ്ടെത്തി. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഫിൽട്ടറുകളും ഫ്ലേഞ്ചുകളും വില്പനയ്ക്ക് വെച്ചിട്ടുള്ളതായി കണ്ടെത്തി. ഇവ വാഹനം ഓടിക്കുന്നവരുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നവയാണെന്ന് അധികൃതർ പറഞ്ഞു. നിയമലംഘകനെതിരെ കൂടുതൽ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version