കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനവുമായി റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടിയുമായി അധികൃതര്‍. സമൂഹമാധ്യമത്തിൽ പ്രചരിച്ച വീഡിയോയില്‍ നിന്നാണ് അഭ്യാസ പ്രകടനം നടത്തിയ വാഹനം തിരിച്ചറിഞ്ഞത്. പിന്നാലെ ജനറല്‍ ട്രാഫിക് ഡിപ്പാകര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ വാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തു. വാഹനം പിടിച്ചെടുത്ത ചിത്രങ്ങള്‍ ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.ഡ്രൈവറുടെ അശ്രദ്ധമായ പ്രവൃത്തി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിവരം ലഭിച്ചതായും, ഇത്തരം പ്രവൃത്തിയിലൂടെ തന്റെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കുകയാണെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി മീഡിയ വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചു. പിടിയിലായ ഡ്രൈവറെ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE
