കുവൈറ്റിൽ മയക്കുമരുന്ന് കടത്തിയതിന് ഒരു ഇന്ത്യൻ പ്രവാസിയെയും, ബെഡൗണിനെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് അര കിലോ മെത്തയും കാൽ കിലോ ഹാഷിഷും രണ്ട് ഇലക്‌ട്രോണിക് സ്കെയിലുകളും കണ്ടെടുത്തു.
മയക്കുമരുന്ന് വിൽപന നടത്തുന്ന ഇന്ത്യൻ പ്രവാസിയെക്കുറിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡ്രഗ് കൺട്രോളിന് രഹസ്യവിവരം ലഭിച്ചിരുന്നു. സാൽമിയ പ്രദേശത്തുള്ള ഇയാളുടെ വീട്ടിൽ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചു. ഇയാളുടെ അപ്പാർട്ട്‌മെന്റിൽ തിരച്ചിൽ നടത്തിയപ്പോൾ അരകിലോ മേത്ത് (ഷാബു) ചെറിയ പൗച്ചുകൾക്കൊപ്പം ഇലക്ട്രോണിക് സ്കെയിലും കണ്ടെത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu