കുവൈറ്റിൽ ഡെലിവറി കമ്പനികൾക്ക് ഏർപ്പെടുത്തിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ആശയക്കുഴപ്പത്തിലായി കമ്പനികൾ. ഇത് സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കാൻ ഡെലിവറി കമ്പനികൾ തയ്യാറെടുത്തിട്ടുണ്ടോ എന്നതാണ് പ്രധാന സംശയം. മിക്ക കമ്പനികൾക്കും ഇതിനായി ആവശ്യത്തിന് സമയം ലഭിച്ചിട്ടില്ല. വ്യവസ്ഥകൾ പാലിക്കാൻ സമയം നീട്ടി തരണമെന്ന് നിരവധി സംരംഭകരും, തുടക്കക്കാരും, റസ്റ്റോറന്റ് ഉടമകളും ആവശ്യപ്പെട്ടിരുന്നു.
ഒരു ഡെലിവറി തൊഴിലാളിയുടെ ഹെൽത്ത് കാർഡ് ലഭിക്കാൻ മൂന്നാഴ്ച വരെ സമയം എടുക്കുന്നതിനാൽ അടുത്ത വർഷം ആദ്യം വരെയെങ്കിലും സമയം നീട്ടി തരണം എന്നാണ് ഇവരുടെ ആവശ്യം. ഇത് അനുവദിച്ചില്ലെങ്കിൽ വലിയൊരുവിഭാഗം ഡെലിവറി കമ്പനികളുടെ പ്രവർത്തനം അവസാനിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd