കുവൈറ്റിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ പെട്ടികളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഫോട്ടോയെടുത്ത നിരവധി വോട്ടർമാർ അറസ്റ്റിൽ. തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാൻ അധികാരപ്പെടുത്തിയ അന്താരാഷ്ട്ര ടീമിന്റെ സഹായത്തോടെ ട്രാൻസ്പരൻസി സൊസൈറ്റിയുടെ നിരീക്ഷകരാണ് ചില വോട്ടർമാർ മൊബൈൽഫോൺ ഉപയോഗിച്ച് ബാലറ്റ് പേപ്പറുകൾ ബോക്സിനുള്ളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഫോട്ടോ എടുത്തതായി കണ്ടെത്തിയത്. ഇവർ തിരഞ്ഞെടുപ്പ് നിയമത്തിന്റെ ഗുരുതരമായ ലംഘനം നടത്തിയതിനാലാണ് ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തത്.
ഇത്തരത്തിൽ പകർത്തിയ ചിത്രങ്ങൾ ചില പൗരന്മാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായും കണ്ടെത്തി. തെരഞ്ഞെടുപ്പ് നിയമത്തിലെ ആർട്ടിക്കിൾ 44 പ്രകാരം ഇത്തരത്തിൽ പോളിംഗ് ബൂത്തിൽ ഉള്ളിൽ ചിത്രമോ മറ്റോ പകർത്തിയാൽ അഞ്ചുവർഷത്തിൽ കൂടാത്ത തടവും, പിഴയും ലഭിക്കുന്നതാണ്. 2000 ദിനാറിൽ കുറയാതെയും 5000 ദിനാറിൽ കൂടാതെയുള്ള പിഴയും ലഭിച്ചേക്കാം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd