കുവൈറ്റിൽ പാസ്‌പോർട്ട് വലിച്ചുകീറിയ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി ജയിച്ചതിനോട് എതിർപ്പ് പ്രകടിപ്പിച്ചാണ് ഇയാൾ പാസ്പോർട്ട് വലിച്ചു കീറിയത്. കുവൈറ്റ് പൗരത്വത്തെ അപലപിച്ച് കൊണ്ട് സംസാരിക്കുന്ന വീഡിയോയും പ്രചരിച്ചതോടെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഫയസ് അൽ ജോംഹൂറിന്റെ വിജയത്തിലാണ് പൗരൻ എതിർപ്പ് പ്രകടിപ്പിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CpCA25v2C1QELOq7Zla98s