Back to school ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്ക്കൂൾ സമയം മാറ്റും?: നിർണ്ണായക നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിൽ

കുവൈത്ത് സിറ്റി: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിർണ്ണായ നീക്കളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. നിലവിൽ കുവൈറ്റിലെ പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. കൂടാതെ, റോഡിലെ നിരക്ക് നിയന്ത്രിക്കുന്നതിനായി സ്‌കൂൾ സമയ മാറ്റമടക്കം നിരവധി നിർണ്ണായക നിർദേശങ്ങൾ സർക്കാറിന്റെ പരിഗണനയിലാണ്. റോഡിൽ തിരക്കേറിയ സമയമായ രാവിലെയും വൈകീട്ടും വലിയ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഞായർ മുതൽ വ്യാഴം വരെ രാവിലെ 6:30 മുതൽ ഒമ്പത് മണിവരെയും ‍ഉച്ചക്ക് 12:30 മുതൽ 3:30 വരെയുമാണ് നിയന്ത്രണം. ഇതോടെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഓഫിസുകളിലെ സമയമാറ്റവും ഷിഫ്റ്റുകൾ നടപ്പാക്കുന്നത് അടക്കമുള്ള നിർദേശങ്ങളും സിവിൽ സർവിസ്‌ കമീഷന്റെ മുന്നിലുണ്ട്. കൂടാതെ, സ്കൂൾ പരിസരത്തെ ട്രാഫിക് നിയന്ത്രിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കാനും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. വിദ്യാർഥികളുടെ സുരക്ഷക്കു പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സ്കൂൾ സമയങ്ങളിൽ ‍ വാഹനമോടിക്കുന്നവർ ‍ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy