കുവൈത്ത് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കാനും ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം നൽകാനുമാണ് പുതിയ നീക്കം. നിലവിൽ പലയിടങ്ങളിലും അനുഭവപ്പെടുന്ന രോഗികളുടെ വലിയ തിരക്ക് ഇതോടെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ജനറൽ മെഡിസിൻ, യൂറോളജി, ഗൈനക്കോളജി, ഡെന്റൽ, സൈക്കോളജി, ഇ.എൻ.ടി, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും. പ്രൈമറി ഹെൽത്ത് സെന്ററുകളിൽ രോഗനിർണയത്തിനും ചികിത്സക്കും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കും. ആശുപത്രികളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണം വർദ്ധിപ്പിക്കാനുള്ള നിർദേശങ്ങളും പരിഗണനയിലാണ്. പ്രവാസികളുടെ ചികിത്സ പൂർണമായും ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനിയിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2