കുവൈത്ത് സിറ്റി: കുവൈറ്റ് സർക്കാർ രൂപീകരണം വേഗത്തിലാക്കുനുള്ള ശ്രമങ്ങൾ തുടരുന്നു. ഇതിനായുള്ള ദേശീയ അസംബ്ലി സമ്മേളനം വൈകിപ്പിക്കരുതെന്ന് എം.പിമാർ അറിയിച്ചു. അസംബ്ലി സമ്മേളനം 18ലേക്ക് മാറ്റിയതിലുള്ള എതിർപ്പും എം.പിമാർ അറിയിച്ചു. നിയുക്ത പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് 10 പ്രതിപക്ഷ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ദേശീയ അസംബ്ലിയും സർക്കാരും തമ്മിലുള്ള സഹകരണവും മറ്റ് വിഷയങ്ങളും കൂടികാഴ്ചയിൽ ചർച്ചയായി. കൂടിക്കാഴ്ച ക്രിയാത്മകവും ശുഭാപ്തിവിശ്വാസം നിറക്കുന്നതുമായിരുന്നെന്ന് എം.പി മുഹമ്മദ് ഹയേഫ് പറഞ്ഞു. സർക്കാർ പ്രഖ്യാപനത്തിനും എം.പിമാരുടെ എതിർപ്പിനും ശേഷം അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ പ്രതിപക്ഷ എം.പിമാരുമായുള്ള ആദ്യ കൂടികാഴ്ചയായിരുന്നു ഇത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2