കടയ്ക്കൽ: ദുബായിൽ ബഹുനിലക്കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവ് മരിച്ചു. ദുബായിൽ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന കടയ്ക്കൽ പെരിങ്ങാട് തേക്കിൽ തെക്കേടത്തുവീട്ടിൽ ബിലുകൃഷ്ണൻ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിലുവും പഞ്ചാബ് സ്വദേശിയായ സുഹൃത്തും കെട്ടിടത്തിൽ നിന്ന് വീണത്. സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.റിട്ട. എസ്.ഐ. പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ് ബിലു ബിലുകൃഷ്ണൻ. ഒരുവർഷംമുമ്പാണ് വിവാഹിതനായത്. ഭാര്യ: ലക്ഷ്മി. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2