കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരി മരുന്ന് വേട്ട. ലഹരി മരുന്നിന്റെ വൻ ശേഖരവുമായി ലഹരിവിതരണ സംഘത്തിലെ മൂന്നു പേർ അറസ്റ്റിലായി. മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പിടിയിലായവരിൽ നിന്ന് 40 കിലോ ഹഷീഷ്, 1,50,000 ക്യാപ്റ്റഗൺ ഗുളികകൾ, ഒരു തോക്ക് എന്നിവ കണ്ടെത്തി. മയക്കുമരുന്ന് പിടികൂടിയ അംഗങ്ങളെ അധികൃതർ അഭിനന്ദിച്ചു. മയക്കുമരുന്നുകടത്ത് പ്രവർത്തനങ്ങൾ നേരിടാൻ കൂടുതൽ ശ്രമങ്ങൾ നടത്തുമെന്നും അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB