കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കി കുവൈത്തി. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 24 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു. ശര്‍ഖ് ഫിഷ് മാര്‍ക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ സ്പോൺസർമാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 6 പേരും ഉണ്ട്. കാലാവധി കഴിഞ്ഞ താമസവിസയുള്ള രണ്ടുപേരും പിടിയിലായവരില്‍പ്പെടുന്നു. കഴിഞ്ഞ ദിവസവും താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 19 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. സബാഹ് അല്‍ സലിം, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരാണ് ഇവിടെയെത്തി നിയമലംഘകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB