കുവൈത്ത് സിറ്റി : കുവൈത്തിലെ സെൻട്രൽ ജയിലിൽ തീപിടുത്തം. ഒക്ടോബർ 15ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ നിരവധി തടവുകാർക്ക് പരിക്കേറ്റത്തായാണ് വിവരം. അഗ്നിശമന സേനാംഗങ്ങൾ സംഭവം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് തീപിടിത്തം മറ്റു വാർഡുകളിലേക്ക് പടരുന്നത് തടഞ്ഞത്. തീപിടുത്തം ഉണ്ടായ സെല്ലിൽ കഴിഞ്ഞിരുന്ന തടവുകാരെ മറ്റു സെല്ലുകളിലേക്ക് മാറ്റിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അതേസമയം,തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അടിയന്തിരമായി അന്വേഷണം പ്രഖ്യാപിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB