കുവൈത്ത് സിറ്റി : കുവൈത്തിൽ സെകണ്ടറി സ്‌കൂൾ വിദ്യാർത്ഥിനിയുടെ മുടി മുറിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരെ നടപടി.പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അധ്യാപികയെ ജോലിയിൽ നിന്ന് പുറത്താക്കി. നേരത്തെ സ്കൂൾ അധികൃതർ അധ്യാപികയോട് വിശദീകരണം ചോദിക്കുകയും ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും അതിനാലാണ് മന്ത്രലായം അധ്യാപികയ്ക്കെതിരെ നടപടിയെടുത്തതെന്നും മുബാറക് അൽ-കബീർ എഡ്യൂക്കേഷണൽ സോൺ ഡയറക്ടർ മുഹമ്മദ് അയ്ദ് അൽ-അജ്മി പറഞ്ഞു. എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ജീവനക്കാർ മന്ത്രാലയം നിഷ്കർശ്ശിച്ച നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB