കുവൈറ്റ് : കുവൈറ്റ് വ്യവസായി മുഹമ്മദ് അൽഷയയുടെ ആഡംബര ഭവനം സ്വന്തമാക്കിയത് ഇന്ത്യൻ വ്യവസായിയായ മുകേഷ് അംബാനിയാണ്. കഴിഞ്ഞ ആഴ്ചയാണ് റെക്കോർഡ് വിലയ്ക്കാണ് പാം ജുമൈറ മാൻഷൻ സ്വന്തമാക്കിയത്.വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനാണ് അംബാനി . നിലവിലെ അംബാനിയുടെ ആസ്തി 84 ബില്യൺ ഡോളറാണ് . അതെ സമയം ഇതേ കുറിച്ച് അംബാനിയുടെയും അൽ ഷയയുടെയും ഭാഗത്തു നിന്ന് ആരും പ്രതികരിച്ചിട്ടില്ല.മുകേഷ് അംബാനി തന്റെ ദുബായ് പ്രോപ്പർട്ടി സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്. മറ്റൊരു ബീച്ച് സൈഡ് വില്ല വാങ്ങാനും അംബാനി കരുതുന്നതായി പറയുന്നുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KyeGlpbpili1uwhl3oMe22
