കുവൈത്ത് സിറ്റി: പൊലീസ് ചമഞ്ഞ് പ്രവാസി ഡ്രൈവറിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു kuwait police. രണ്ട് പേരാണ് പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. പാകിസ്ഥാന്‍ സ്വദേശിയായ ഡ്രൈവറാണ് തട്ടിപ്പിന് ഇരയായത്. ഇയാളിൽ നിന്നും 600 കുവൈത്തി ദിനാറാണ് പ്രതികള്‍ തട്ടിയെടുത്തത്. ക്രെയിന്‍ ഡ്രൈവറാണ് കബളിപ്പിക്കപ്പെട്ടയാൾ.ക്രെയിന്‍ ഓടിക്കുന്നതിനിടെയാണ് 20 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന രണ്ട് പേർ എത്തിയത്. ഇരുവരും സാധാരണ വേഷത്തിലായിരുന്നു. . ഒരാള്‍ പരമ്പരാഗത കുവൈത്തി വസ്ത്രവും മറ്റൊരാള്‍ സ്പോര്‍ട്സ് വെയറുമാണ് ധരിച്ചിരുന്നത്. അടുത്തെത്തിയ ഉടനെ ഇവർ പൊലീസാണെന്ന് പരിചയപ്പെടുത്തുകയും പ്രവാസിയോട് ഐഡി കാർഡും പേഴ്സും ആവശ്യപ്പെടുകയും ചെയ്തു. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവാക്കള്‍ പ്രവാസിയുടെ പഴ്സ് കൈക്കലാക്കുകയും ഇതിനുള്ളില്‍ ഉണ്ടായിരുന്ന 600 കുവൈത്തി ദിനാര്‍ തട്ടിയെടുക്കുകയുമാണ് ചെയ്തതത്. താൻ പറ്റിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ഡ്രൈവർ കുവൈത്തിലെ അല്‍ ജഹ്റ ഗവര്‍ണറേറ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറിന്‍റെ വിവരങ്ങളും മറ്റും ഇയാള്‍ പൊലീസിന് കൈമാറി. പ്രതികള്‍ ഉപയോഗിച്ച വാഹനം മോഷ്ടിച്ചതാണെന്നാണ് സൂചനയെന്ന് പൊലീസ് വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl