quick heal antivirus proലോകകപ്പ് വേദിക്ക് സുരക്ഷ ഒരുക്കാൻ കുവൈറ്റ് സുരക്ഷാ സംഘവും; ഖത്തറിലേക്ക് പുറപ്പെട്ടു

കുവൈത്ത് സിറ്റി; 2022 ലെ ഖത്തർ ഫുട്ബോൾ ലോകകപ്പിൽ ക്രമസമാധാനപാലനത്തിന് കുവൈറ്റ് സുരക്ഷാ സംഘവും quick heal antivirus pro. ഖത്തർ സുരക്ഷാ സേനയെ സഹായിക്കാൻ വേണ്ടി കുവൈത്തിൽ നിന്ന് പ്രത്യേക സുരക്ഷാ സേന ദോഹയിലേക്ക് പുറപ്പെട്ടു. ഖത്തറിലേക്ക് സുരക്ഷ ഒരുക്കാൻ എത്തുന്ന 13 രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്. 60 രാജ്യങ്ങളാണ് സുര​ക്ഷാ സേനയെ അയയ്ക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. കുവൈത്ത് സ്‌പെഷൽ ഫോഴ്സിലെ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലും കൈകാര്യം ചെയ്യുന്നതിലും പ്രത്യേക പരിശീലനം ലഭിച്ച വിഭാഗത്തെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.പ്രത്യേക സുരക്ഷാ സേനയുടെ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ അസീസ് അൽഅരീഫാൻ, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അബ്ദുൾവഹാബ് അൽ-യഖൗട്ട് എന്നിവരുടെ സാന്നിധ്യത്തിൽ സ്വകാര്യ സുരക്ഷാ, തിരുത്തൽ സ്ഥാപനങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല സഫ അൽ മുല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സുരക്ഷാസേന ഉന്നത ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version