youthകുവൈത്തിൽ തെരുവിൽ ഏറ്റുമുട്ടി യുവാക്കൾ; ബന്ധുക്കളെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിവച്ചു

കുവൈത്ത് സിറ്റി; കുവൈത്തിൽ തെരുവിൽ ഏറ്റുമുട്ടി അറബ് യുവാക്കൾ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം നടന്നത് youth. സാദ് അൽ അബ്ദുള്ള മേഖലയിലായിരുന്നു യുവാക്കൾ ഏറ്റുമുട്ടിയത്. അറബ് പൗരന്മാരാണ് ഇരുവരും. വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ കശപിശ ഉണ്ടായെന്നും അതിന്റെ തുടർച്ചായായാണ് ഇരുവരും റോഡിൽ ഏറ്റുമുട്ടിയതെന്നുമാണ് വിവരം. അക്രമ സംഭവങ്ങളില്‍ കുറച്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി യുവാക്കളെ അറസ്റ്റ് ചെയ്ത് സാദ് അല്‍ അബ്‍ദുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് പിന്നാലെ ബന്ധുക്കള്‍ ഇവരെ പിന്തുടര്‍ന്നെത്തിയതോടെ വീണ്ടും സംഘര്‍ഷ സാഹചര്യം ഉടലെടുത്തു. ഒടുവില്‍ പൊലീസ് സേനാംഗങ്ങള്‍ ആകാശത്തേക്ക് വെടിവെച്ചാണ് ഇവരെ പിരിച്ചുവിട്ട് സ്ഥിതി ശാന്തമാക്കിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version