കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ 147 അപകടങ്ങൾ ഉണ്ടായതായി വിവരം fire force. വിവിധയിടങ്ങളിൽ അപകടത്തിൽപെട്ട 211 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അഗ്നിശമന സേന പൊതു സമ്പർക്ക വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ചില റോഡുകളിലും ടണലുകളിലും ഇപ്പോഴും വൻതോതിൽ മഴവെള്ളം കെട്ടിക്കിടക്കുകയാണെന്നാണ് വിവരം. നിലവിൽ അഗ്നിശമന രക്ഷാ സേനയുടെ നേതൃത്വത്തിൽ വെള്ളക്കെട്ട് നീക്കം ചെയ്ത് വരികയാണ്. അത്യാധുനിക ഹൈഡ്രോളിക് പമ്പുകളുടെ സഹായത്തോടെയാണ് വെള്ളക്കെട്ട് ഒഴിവാക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിലവിലെ സാഹചര്യവും സ്ഥിതിഗതികളും വിലയിരുത്തി. നിരവധി വീടുകളുടെ ബേസ്‌മെന്റുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. വാഹനങ്ങൾ കൂട്ടിയിടിച്ച് ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിന് തീപിടിക്കുകയും പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ സംഭവങ്ങളും റിപ്പോർട്ട് ചെയ്‌തു. ഭൂരിഭാഗം അപകടങ്ങളും ഉണ്ടായത്. ജഹ്‌റ, ഫർവാനിയ, കാപിറ്റൽ , ഹവല്ലി ഗവർണറേറ്റുകളിലാണ്. സമയം ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഉണ്ടായ അപകടങ്ങളുടെ വിവരങ്ങൾ അടിയന്തിരമായി കൈമാറുവാൻ പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബുഖമസ് ആവശ്യപ്പെട്ടു . കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc