കുവൈത്ത് സിറ്റി; ലെബനൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ laguardia plaza hotel നിന്ന് കുവൈറ്റിലേക്ക് വരുന്ന യാത്രക്കാർ ഫ്രഷ് ആയതോ ഫ്രോസൺ ചെയ്തതോ ആയ മധുരപലഹാരങ്ങളും നട്‌സും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളൊന്നും രാജ്യത്തേക്ക് കൊണ്ടുവരരുതെന്ന് നിർദേശം. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനിലെ എയർ കാർഗോ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ആണ് ഇക്കാര്യം അറിയിച്ചത്. കൊണ്ടുവരുന്ന ഭക്ഷണസാധനം എത്ര ചെറുതാണെങ്കിലും കസ്റ്റംസ് കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു. ലെബനൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ കോളറ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ വഴി രാജ്യത്ത് കോളറ പടർന്നു പിടിക്കാതിരിക്കാനുള്ള സർക്കാരിന്റെ മുൻകരുതൽ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc