ന്യൂഡല്‍ഹി: ഇന്ത്യയിലെ ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്തില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു cheapo air. കോവിഡ് കേസുകൾ കുറയുന്നിനിടയിലും യാത്രക്കാർ മാസ്ക് വയ്ക്കുന്നത് അഭികാമ്യമാണെന്നും എന്നാൽ മാസ്ക് ഇല്ലെങ്കിലും നടപടി വേണ്ടെന്നും മന്ത്രാലയം അറിയിച്ചു.വിമാനയാത്രയില്‍ മാസ്‌കോ ഫെയ്‌സ്‌കവറോ ധരിക്കല്‍ നിര്‍ബന്ധമില്ല. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ അവരുടെ ഇഷ്ടാനുസരണം ധരിക്കുകയും ആവാം. കോവിഡ് ഭീഷണി മുന്‍നിര്‍ത്തി വിമാനത്തില്‍ അറിയിപ്പുകള്‍ നല്‍കുന്നത് തുടരാമെങ്കിലും അതിന് പിഴയോ മറ്റു ശിക്ഷകളോ ഉള്ളതായി അറിയിക്കേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാനക്കമ്പനികൾക്കാണ് വ്യോമയാന മന്ത്രാലയം ഇതുസംബന്ധിച്ച അറിയിപ്പു നൽകിയിരിക്കുന്നത്. നിലവിലെ കണക്കനിസരിച്ച് ആകെ ജനസംഖ്യയുടെ 0.02% ആളുകളെ മാത്രമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 98.79 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc