കുവൈത്ത് സിറ്റി; കുവൈത്തിലെ ഒരു ക്ലിനിക്കിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി ent doctor near me. അൽ റിഗ്ഗയ് പ്രദേശത്തെ ക്ലിനിക്കിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി നടന്ന ക്യാമ്പയിനിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ക്ലിനിക്കിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. മാൻപവർ അതോറിറ്റി, റസിഡൻസ് അഫേഴ്സ് ഇൻവസ്റ്റിഗേഷൻ എന്നിവയുടെ സഹായത്തോടെ ആരോഗ്യമന്ത്രാലയത്തിലെ ഡ്രഗ്സ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റും ഹെൽത്ത് ലൈസൻസിംഗ് ഡിപ്പാർട്ട്മെന്റും ചേർന്നാണ് പരിശോധന നടത്തിയത്. ലൈസൻസ് ഇല്ലാതെയാണ് ക്ലിനിക്ക് പ്രവർത്തിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ, ക്ലിനിക്കിൽ ഡോക്ടറുടെ അഭാവവും ഉണ്ടായിരുന്നു. തുടർന്ന് ക്ലിനിക്കിൽ ഉപയോഗിക്കുന്ന നിരവധി മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പരിശോധനയുടെ ഭാഗമായി ക്ലിനിക്കിലെ നഴ്സും റിസപ്ഷനിസ്റ്റും അധികൃതരുടെ കസ്റ്റഡിയിലാണ്. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ക്ലിനിക്കിൽ നിന്ന് കസ്റ്റഡിയിലെടുത്തവരെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc