കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് തങ്ങളുടെ പൂർണ പിന്തുണ അറിയിച്ച് കുവൈത്ത് italy football. ലോകകപ്പിന്റെ വിജയം ഉറപ്പാക്കാനും, ആഗോള കായിക മേളയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും ഖത്തർ നടത്തുന്ന പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും ഖത്തറിന്റെ പരിശ്രമങ്ങൾക്ക് രാജ്യം പൂർണ പിന്തുണ നൽകുന്നതായും ഖത്തറിലെ കുവൈത്ത് അംബാസഡർ ഖാലിദ് അൽ മുതൈരി പറഞ്ഞു. കുവൈത്തിന്റെ പിന്തുണ ഖത്തറിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.ലോകകപ്പ് ടൂർണമെന്റിലെ മത്സരങ്ങൾ കാണാനും ഇഷ്ട ടീമുകളെ പിന്തുണക്കാനും ഖത്തർ സന്ദർശിക്കുന്ന കുവൈത്ത് ഫുട്ബാൾ ആരാധകർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും കുവൈത്ത് എംബസിയിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്തുണയുടെ ഭാഗമായി ഖത്തറിലെ കുവൈത്ത് എംബസിയിൽ കുവൈത്തും ഖത്തറും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന പ്രത്യേക ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. കുവൈത്ത് എംബസി കളി കാണാനായി എത്തുന്നവർക്ക് നേരത്തേ മാർഗനിർദേശങ്ങൾ അറിയിച്ചിരുന്നു. അറബ് ലോകത്തെയും മിഡിലീസ്റ്റിലെയും ആദ്യ ലോകകപ്പിനാണ് ഖത്തർ ആതിഥ്യം വഹിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc
