abu dhabi big ticket loginമൂന്ന് വർഷമായി ബി​ഗ് ടിക്കറ്റെടുക്കുന്നു; ഒടുവിൽ ഇന്ത്യൻ യുവതിയെ തേടി എത്തിയത് കോടികളുടെ സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ നംവബര്‍ മാസത്തിലെ രണ്ടാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ചു abu dhabi big ticket login. ഇന്ത്യയിൽ നിന്നുള്ള പ്രവാസി യുവതി വര്‍ഷ ഗുന്ദയെ തേടിയാണ് ഇക്കുറി ഭാ​ഗ്യം എത്തിയത്. ഒരു മില്യന്‍ ദിര്‍ഹം (രണ്ടു കോടി ഇന്ത്യന്‍ രൂപ) ആണ് വര്‍ഷ സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റ് ഇ-നറുക്കെടുപ്പുകളിലൂടെഎല്ലാ ആഴ്ചയിലെയും ഭാഗ്യശാലികള്‍ക്ക് ഒരു മില്യന്‍ ദിര്‍ഹം സമ്മാനമായി നല്‍കാറുണ്ട്. വര്‍ഷയാണ് ഇത്തവണത്തെ ഭാ​ഗ്യശാലി. പ്രൊമോഷന്‍ കാലയളവിലാണ് വര്‍ഷയും ടിക്കറ്റ് വാങ്ങിയത്. ഇതോടെ ഡിസംബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിലൂടെ 30 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരം കൂടി വര്‍ഷയ്ക്ക് കിട്ടിയിട്ടുണ്ട്. ബിഗ് ടിക്കറ്റിനെ കുറിച്ച്സോഷ്യല്‍ മീഡിയ വഴി അറിഞ്ഞിട്ടാണ് വര്‍ഷ ടിക്കറ്റ് എടുത്ത് തുടങ്ങിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഭര്‍ത്താവുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റിൽ ഭാ​ഗ്യം പരീക്ഷിക്കുന്നുണ്ട്. വര്‍ഷയുടെ ഭര്‍ത്താവ് യുഎഇയിലാണ് ജോലി ആവശ്യത്തിനായി താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് വര്‍ഷ തിരികെ ഇന്ത്യയിലേക്ക് മടങ്ങി. എന്നാൽ അടുത്തിടെ സന്ദർശനത്തിനായി വർഷ യുഎഇയിൽ എത്തിയിരുന്നു, അപ്പോളാണ് വിജയിയായ വിവരം പറയാൻ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചത്. എന്നാൽ, ആ സര്‍പ്രൈസ് കോള്‍ എടുക്കാന്‍ വര്‍ഷയ്ക്ക് സാധിച്ചില്ല. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം, വര്‍ഷ വിജയിച്ചതായി സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ ഇവരുടെ ഭര്‍ത്താവ് ഇമെയില്‍ വഴി ബിഗ് ടിക്കറ്റ് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ഒരു ദിവസം ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനാകുമെന്ന വിശ്വാസത്തില്‍ ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് തുടരുമെന്ന് വർഷ പറഞ്ഞു. നവംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവരുടെ ടിക്കറ്റുകള്‍ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഒരു മില്യന്‍ ദിര്‍ഹമാണ് എല്ലാ ആഴ്ചയിലും വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുക. പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിലൂടെ 30 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനും അവസരമുണ്ട്. ഓണ്‍ലൈന്‍ വഴിയോ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലെ കൗണ്ടറുകള്‍ വഴിയോ നവംബര്‍ 30 വരെ ടിക്കറ്റ് വാങ്ങാനുള്ള സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അബുദാബി ബി​ഗ് ടിക്കറ്റ് വെബ്സൈറ്റ് സന്ദർശിക്കാം https://www.bigticket.ae/

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *