കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം road bike. അപകടത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു. സ്വദേശി പൗരനാണ് മരിച്ചത്. ജാസിം അല്‍ ഖറാഫി റോഡിലാണ് അപകടം നടന്നത്. വാഹനം മറിഞ്ഞ് രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതോടെ ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ അപ്പോളേക്കും ഒരാള്‍ മരിച്ചിരുന്നു. രണ്ടാമത്തെ ആളെ മാത്രമാണ് സംഘത്തിന് രക്ഷിക്കാന്‍ കഴിഞ്ഞത്. അയാളെ കാറില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/FNOdPHUxolwKVeanjjSzdn