കുവൈത്ത് സിറ്റി∙ കുവൈത്തിൽ 10 ലക്ഷം ദിനാറിന്റെ ലഹരിമരുന്ന് ഗുളികകൾ പിടികൂടി. ഇത് സംബന്ധിച്ച ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്തു വിട്ടത്. ഗുളികകൾ കൂടാതെ 335 കിലോ ലഹരിമരുന്നും പിടികൂടിയതായി അധികൃതർ വ്യക്തമാക്കി. കടൽ, കര മാർഗങ്ങളിലൂടെ രാജ്യത്തേക്കു കടത്താൻ ശ്രമിക്കവെയാണ് ഇവ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q