കുവൈറ്റ് സിറ്റി: പുരുഷന്മാർക്കും സ്ത്രീകൾക്കും ആരോഗ്യ സേവനങ്ങൾ ഒന്നിച്ചു നൽകുന്നത് നിർത്തലാക്കുന്നതിനെക്കുറിച്ച് health economics പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്ത നികച്ചും വ്യാജമാണെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. നിലവിലെ ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള രീതിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നും രോഗിയുടെ സ്വകാര്യതയ്ക്കുള്ള അവകാശവും അവരുമായി ബന്ധപ്പെട്ട വിവരങ്ങളുടെ രഹസ്യസ്വഭാവവും സംരക്ഷിക്കുന്നതിനും എല്ലാ മെഡിക്കൽ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വരുന്ന വാർത്തകൾ വിശ്വസിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിൽ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7