കുവൈത്ത് സിറ്റി; സൈക്യാട്രിക് ഹോസ്പിറ്റലിൽ ഫയലുകളുള്ള പ്രവാസി രോഗികളുടെ health economics താമസരേഖ പുതുക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉടൻ നിർദ്ദേശം നൽകിയേക്കും. ഒരു പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മനോരോഗാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസികളുടെ പേരുകൾ ആരോഗ്യമന്ത്രാലയം പട്ടികപ്പെടുത്തുകയും രോഗത്തിന്റെ തീവ്രതയനുസരിച്ച് അവരെ തരംതിരിക്കുകയും ചെയ്തിട്ടുണ്ട്. വിട്ടുമാറാത്ത മാനസിക രോഗങ്ങളുള്ളവരാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ചെറിയ പ്രശ്നങ്ങൾക്ക് ചികിത്സിക്കുന്നവരെയല്ലെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ മാനസികാരോഗ്യ ആശുപത്രിയിൽ 9,272 പ്രവാസികൾ ഉണ്ടെന്നും അവരിൽ ഭൂരിഭാഗത്തിനും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെന്നുമാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX