കുവൈത്ത് സിറ്റി: അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴ്ച ഉച്ചവരെ കുവൈറ്റിൽ ഉടനീളം തുടരുമെന്ന് storm sounds കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു.മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. രാജ്യം ഇടയ്ക്കിടെ കനത്ത മഴയ്ക്കും സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതോടൊപ്പം തന്നെ ദൂരക്കാഴ്ച കുറയുകയും ചെയ്യും. നാളെ ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടും, എന്നിരുന്നാലും പകൽ തണുപ്പും രാത്രിയിൽ നല്ല തണുപ്പും ആയിരിക്കും. അതിനിടെ, അസ്ഥിരമായ കാലാവസ്ഥ കാരണം ബുദ്ധിമുട്ടുന്ന ആളുകൾക്ക് സഹായത്തിനായി 112 എന്ന നമ്പറിൽ വിളിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏത് സാഹചര്യവും തൽക്ഷണം നേരിടാൻ 24 മണിക്കൂറും സജ്ജമാണ് MoI ഉദ്യോഗസ്ഥർ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX