കുവൈത്ത് സിറ്റി: കുവൈത്തിൽ ഫ്ലാറ്റിൽ ചൂതാട്ട കേന്ദ്രം നടത്തിയ എഴുപേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഫിന്താസിലെ ഫ്ലാറ്റിലാണ് ചൂതാട്ട കേന്ദ്രം നടത്തിയിരുന്നത്. ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളും പണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരേസമയം നിരവധിപേർക്ക് ചൂതാട്ടം നടത്താനുള്ള സജ്ജീകരണങ്ങളാണ് ഫ്ലാറ്റിൽ ഒരുക്കിയിരുന്നത്. പിടികൂടിയ പ്രതികളെ തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി. അതിനിടെ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന വ്യാപിപ്പിക്കുമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ നാട് കടത്തുമെന്നും അധികൃതർ മുന്നറിയിപ്പുനൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX