കണ്ടെയ്നറുകൾ വഴി രഹസ്യമായ രീതിയിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് മദ്യം കൊണ്ടുവരാൻ liquor ശ്രമിച്ച പ്രവാസി പിടിയിൽ. ഇയാളിൽ നിന്ന് 427 കുപ്പി വിദേശ മദ്യം കണ്ടെടുത്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെൻറ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് സെക്ടർ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏഷ്യൻ പൗരനായ വ്യക്തിയാണ് പിടിയിലായത്. ഒരാൾ ഇറക്കുമതി ചെയ്തത് മദ്യം രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ഡ്രസ്സ് കണ്ട്രോൾ ജനറൽ ഡിപ്പാർട്ട്മെൻറിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ പിടികൂടാൻ സാധിച്ചത്. മദ്യം കൊണ്ടുവന്നത് താനാണെന്നും കച്ചവടം ലക്ഷ്യമിട്ടാണ് മദ്യം കൊണ്ടുവന്നതെന്നും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയെയും പിടിച്ചെടുത്ത സാധനങ്ങളും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX