bridge യാത്രകൾ സു​ഗമമാകും; കുവൈത്തിൽ പുതിയ മേൽപ്പാലം വരുന്നു

കുവൈത്ത് സിറ്റി : കുവൈത്തിലെ ​ഗതാ​ഗതക്കുരുക്ക് കുറച്ച് യാത്രകൾ ഇനി സു​ഗമമാകും. കുവൈത്തിൽ bridge ഫഹാഹീൽ എക്സ്പ്രസ്സ് പാതയിൽ പുതിയ മേൽപ്പാലം വരുന്നു. 36 കിലോ മീറ്റർ ദൈർഘ്യമുള്ള മേൽപ്പാലമാണ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. കുവൈത്ത് സിറ്റിയിൽ നിന്ന് തെക്കൻ സബാഹിയ പ്രദേശത്തേക്ക് 36 കിലോമീറ്റർ നീളത്തിൽ വിവിധ റോഡുകൾ തമ്മിൽ മേൽപ്പാലം ബന്ധിപ്പിക്കും. പാലത്തെ ഫഹാഹീൽ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്നതിനു 20 റാമ്പുകളാണുള്ളത്. ഫഹാഹീൽ എക്‌സ്‌പ്രസ് വേ വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പദ്ധതി വരുന്നത്. മേൽപ്പാലത്തിനായി റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പൊതു അതോറിറ്റി സമർപ്പിച്ച അഭ്യർത്ഥന മുനിസിപ്പാലിറ്റി അംഗീകാരം നൽകുകയും നഗരസഭാ കൗൺസിലിന് കൈമാറുകയും ചെയ്തു. പദ്ധതി പൂർത്തിയാകുന്നതോടെ ഷെയ്ഖ് ജാബർ പാലത്തിന് ശേഷം രാജ്യത്തെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പാലമായി ഈ മേൽപ്പാലം മാറും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy