കുവൈറ്റ് സിറ്റി; കുവൈത്തിൽ വൻതോതിൽ സിഗരറ്റുകൾ പിടിച്ചെടുത്തു. നുവൈസീബ് ബോർഡർ ക്രോസിംഗ് കസ്റ്റംസ് ഉദ്യോഗസ്ഥർ criminal justice വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് 38,000 ത്തിൽ അധികം സിഗരറ്റുകൾ പിടിച്ചെടുത്തത്. 13 മീറ്റർ റഫ്രിജറേറ്റർ ട്രാക്കിൽ നിന്നാണ് ഇത് കണ്ടെത്തിയത്. സൗദി അറേബ്യയിലേക്ക് പുറപ്പെടാനുള്ള യാത്രാമധ്യേയാണ് ട്രക്ക് തുറമുഖത്തെത്തിയത്. ട്രക്കിൽ വീട്ടുപകരണങ്ങളും ഫോം കാനുകളും ആണ് ഉണ്ടായിരുന്നത്. എന്നാൽ തുറമുഖത്തെ ഔട്ട് ഗോയിങ് കാർഗോ ഇൻസ്പെക്ഷൻ യാർഡിൽ ട്രാക്ക് പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർക്ക് ചില സംശയങ്ങൾ തോന്നുകയും തുടർന്ന് ട്രക്ക് റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ശ്രദ്ധാപൂർവ്വം പരിശോധിച്ചപ്പോൾ 768 കാർട്ടണുകൾ പാത്രങ്ങളുടെ പിന്നിൽ ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഓരോ കാർട്ടണിലും 3841 തരം സിഗരറ്റ് ഉണ്ടായിരുന്നു എന്ന് നുവൈസീബ് ബോർഡർ ക്രോസിംഗിലെ കസ്റ്റംസ് വകുപ്പ് ഡയറക്ടർ സ്വാമി അൽഷറഫ് പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX