കുവൈത്ത് സിറ്റി : കുവൈത്തിലെ പരീക്ഷ ചോദ്യപേപ്പർ ചോർന്ന കേസിൽ നാല്പതിനായിരത്തോളം വിദ്യാർത്ഥികൾ amberstudent ഉൾപ്പെട്ടതായി വിവരം. ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് സംഭവത്തിൽ ഇത്രയധികം വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം കൂടി പുറത്ത് വരുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് കൂടുതലായും കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ഏകദേശം 30 ലക്ഷം ദിനാറിന്റെ സാമ്പത്തിക ഇടപാട് നടന്നതായാണ് കണക്കാക്കുന്നത്. മുൻ കൂറായി 60 മുതൽ 70 ദിനാർ വരെ നൽകി ഗ്രൂപ്പിൽ അംഗമായും ഒരു വിഷയത്തിന് 150 ദിനാർ വരെ പ്രതിഫലം നൽകിയുമാണ് വിവിധ രീതികളിൽ വിദ്യാർഥികൾ കോപ്പിയടി സംഭവത്തിൽ കണ്ണികളായത്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ 26 ജീവനക്കാരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർക്കെതിരെ രാജ്യ രക്ഷ, പണം വെളുപ്പിക്കൽ ഉൾപ്പെടേയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX