കുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ച കുവൈത്തിലെ ഹവല്ലി ഉദ്ഘാടനം ചെയ്ത സ്മാർട്ട് മോഡേൺ ബസ് വെയിറ്റിംഗ് ഷെൽട്ടർ redbus online അധികൃതർ നീക്കം ചെയ്തു. എയർകണ്ടീഷൻ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ തുടങ്ങിയവയുള്ള മോഡൽ ബസ് വെയ്റ്റിംഗ് ഷെൽട്ടർ കഴിഞ്ഞയാഴ്ചയാണ് ഹവല്ലി ഗവർണർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ചെയ്ത് ഒരാഴ്ചക്കുള്ളിൽ തന്നെ ബസ് ഷെൽട്ടർ അധികൃതർ നീക്കം ചെയ്തു. നിയമം ലംഘിച്ചു കൊണ്ടാണ് ഷെൽട്ടറിലേക്ക് വൈദ്യുതി ബന്ധിപ്പിച്ചതെന്നും, ഇതിനാലാണ് ബസ് ഷെൽട്ടർ നീക്കം ചെയ്തതെന്നുമാണ് പ്രാദേശിക അറബിക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. 5000 ദിനാർ ചെലവിട്ടാണ് ഷെൽട്ടർ നിർമിച്ചതെന്നാണ് റിപ്പോർട്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX