കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ വൈദ്യ പരിശോധന കേന്ദ്രങ്ങളിൽ തിരക്ക് കുറയുന്നതായി വിവരം best hospitals in the world. മിഷ്‌റഫ് ഫെയർ ഗ്രൗണ്ടിൽ പുതിയ പരിശോധനാ കേന്ദ്രം സ്ഥാപിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള വൈദ്യ പരിശോധന കേന്ദ്രങ്ങളിൽ തിരക്ക് കുറഞ്ഞതെന്നാണ് നിഗമനം. പുതിയ കേന്ദ്രത്തിൽ ദിവസേന 1000 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. എയർ കണ്ടീഷൻ ചെയ്ത വിശ്രമ മുറികൾ ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് പരിശോധന കേന്ദ്രത്തിൽ പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്. നേരത്തെ പരിശോധനകൾക്കായി ചുട്ടു പൊള്ളുന്ന വെയിലിൽ കാത്ത് നിൽക്കുന്ന പ്രവാസികൾ രാജ്യത്തെ സ്ഥിരം കാഴ്ചയായിരുന്നു. അതുപോലെ തന്നെ വിസാ സ്റ്റാമ്പിങ് നടപടി ക്രമങ്ങൾക്ക് മുന്നോടിയായി നടത്തപ്പെടുന്ന വൈദ്യ പരിശോധന ഫലവും മറ്റും കിട്ടാനും ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരുമായിരുന്നു. പുതിയ കേന്ദ്രം വന്നതോടെ ഫലം 4 മുതൽ 7 ദിവസങ്ങൾക്കകം ലഭ്യമായി തുടങ്ങി. നേരത്തെ പരിശോധന ഫലം ലഭിക്കുന്നതിൽ നേരിടുന്ന കാല താമസം മൂലം പലർക്കും ഒട്ടേറെ പ്രയാസങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ആ പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്. ജഹ്റ, സബഹാൻ, ഉമ്മുൽ ഹൈമാൻ, ഷുവൈഖ് എന്നിവിടങ്ങളിലെ വൈദ്യ പരിശോധന കേന്ദ്രങ്ങളിലും പ്രവർത്തനം തുടരുന്നുണ്ട്. പ്രതിദിനം ശരാശരി 500 പേർക്കാണ് ഓരോ കേന്ദ്രങ്ങളിലും സേവനം കിട്ടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX