investing indiaരാജ്യത്തിന്റെ വികസനത്തിന് ഇന്ത്യൻ പ്രവാസികൾ മഹത്തായ സംഭവനകൾ നൽകിയതായി കുവൈത്ത്

കുവൈത്ത് : കുവൈത്തിന്റെ വികസനത്തിനും നവോത്ഥാനത്തിനും വേണ്ടി രാജ്യത്തെ 10 ലക്ഷത്തോളം investing india വരുന്ന ഇന്ത്യൻ പ്രവാസികൾ മഹത്തായ സംഭാവനകൾ നൽകി വരുന്നതായി കുവൈത്ത് വിദേശകാര്യ ഉപമന്ത്രി മൻസൂർ അൽ-ഒതൈബി. സർക്കാർ, സ്വകാര്യ മേഖലകളിലും ഇന്ത്യക്കാരുടെ സേവനങ്ങൾ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ എംബസിയിൽ നടന്ന റിപബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രശംസിച്ച അദ്ദേഹം ഉഭയകക്ഷി ബന്ധങ്ങൾ നില നിർത്തുന്നതിന്റെയും വികസിപ്പിക്കുന്നത്തിന്റെയും ആവശ്യകതയെപ്പറ്റിയും സംസാരിച്ചു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് നിരവധി വികസന പദ്ധതികൾക്കും കുവൈത്ത് ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ ധനസഹായം നൽകി വരുന്നുണ്ടെന്നും ഇന്ത്യൻ വിപണിയിൽ പല മേഖലകളിലും നിക്ഷേപം നടത്താൻ മുന്നോട്ട് വന്ന ആദ്യ രാജ്യങ്ങളിലൊന്ന് കുവൈത്താണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version