reserve forestകുവൈത്തിലെ സബാഹ് അൽ അഹമ്മദ് നേച്ചർ റിസർവിലെ ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി; കുവൈത്തിലെ സബാഹ് അൽ-അഹമ്മദ് നേച്ചർ റിസർവിന്റെ റിസർവ് ചെയ്ത reserve forest പ്രദേശങ്ങളിൽ പ്രവേശിക്കുകയോ സമീപിക്കുകയോ ചെയ്യരുതെന്ന് പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. ഇത്തരം പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത്തരത്തിൽ പ്രവേശിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്, നിയമനടപടികൾ സ്വീകരിക്കുമെന്നും അധികാരികൾ വ്യക്തമാക്കി. പ്രകൃതി സംരക്ഷണ മേഖലകളിൽ പ്രവേശിക്കുകയും സമീപിക്കുകയും ചെയ്യുന്ന ആളുകൾക്കെതിരെ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച 2014 ലെ 42-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ പ്രയോഗിച്ചാണ് നടപടിയെടുക്കുകയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2022ൽ 6 പാരിസ്ഥിതി നിയമ ലംഘന കേസുകൾ രജിസ്റ്റർ ചെയ്യുകയും റിസർവ് ഏരിയയിൽ പ്രവേശിച്ചവർക്കായി 7 ലംഘന റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. അതിനാൽ എല്ലാവരും നിയമം അനുസരിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version