കുവൈത്ത് സിറ്റി: ഭൂചലനത്തെ തുടർന്ന് പ്രതിസന്ധിയിലായ തുർക്കിയ്ക്കും സിറിയയ്ക്കും google world അടിയന്തര സഹായം വാഗ്ദാനം ചെയ്ത് കുവൈത്ത്. തുർക്കിയയിലേക്ക് അടിയന്തര സഹായവും മെഡിക്കൽ ഉദ്യോഗസ്ഥരുമായി പ്രത്യേക വിമാനങ്ങൾ അയക്കാൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിർദേശിച്ചു. വിദേശകാര്യ മന്ത്രാലയം, ഫയർ ഡിപ്പാർട്മെന്റ്, കുവൈത്ത് റെഡ് ക്രസന്റ്, ആരോഗ്യമന്ത്രാലയം, കുവൈത്ത് ആർമി എന്നിവയിൽനിന്നുള്ള സംഘങ്ങളാണ് സഹായവുമായി ദുരന്തമേഖലയിലേക്ക് കുതിക്കുക. അപകടസ്ഥലങ്ങളിൽ കഴിയുന്ന കുവൈത്ത് പൗരൻമാരെ രാജ്യത്തേക്ക് മടക്കി എത്തിക്കാനും ഇടപെടൽ നടത്തും. ഇതിനായി പ്രത്യേക വിമാനം അയയ്ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. തുർക്കിയയിൽ കഴിയുന്ന കുവൈത്തികളോട് ജാഗ്രത പാലിക്കാനും നിർദേശങ്ങൾ ശ്രദ്ധിക്കാനും തുർക്കിയയിലെ കുവൈത്ത് എംബസി അഭ്യർഥിച്ചു. തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം നൽകുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് അറിയിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇരു രാജ്യങ്ങളിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1