കുവൈറ്റ് സിറ്റി: കാർ കഴുകാത്തതിന്റെ പേരിൽ ബംഗ്ലാദേശി തൊഴിലാളിയെ മർദ്ദിച്ച കേസിൽ court ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ തള്ളി. പ്രതിയുടെ തടങ്കൽ ജഡ്ജി 21 ദിവസത്തേക്ക് നീട്ടി. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. കേസ് പരിഗണിക്കവെ പ്രതി കുറ്റം നിഷേധിച്ചു. ബംഗ്ലാദേശിയെ ആക്രമിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നെന്നും, എന്നാൽ തൊഴിലാളി തന്നെ പ്രകോപിപ്പിക്കുകയായിരുന്നെന്നും പ്രതി പറഞ്ഞു. ഉദ്യോഗസ്ഥന്റെ അഭിഭാഷകൻ അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1