കുവൈറ്റിൽ തട്ടിപ്പ് കേസ്; ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്തി വനിത അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈറ്റിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്തി വനിത അറസ്റ്റിലായി. ഒരു പ്രവാസിയുടെ പേരിലുള്ള ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഇടപാടിന് മന്ത്രിസഭയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്ഥാപനത്തിൽ നിന്ന് അംഗീകാരം വാങ്ങുന്നതിന് നിയമവിരുദ്ധമായി പണം വാങ്ങിയതിനാണ് കുവൈത്തി പൗരയെ പിടികൂടിയത്. സ്വാധീനമുള്ള ആളാണെന്നും അച്ഛനും സഹോദരിയും മന്ത്രിസഭയിൽ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവരാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. പണം നല്‍കിയ ആള്‍ മന്ത്രിസഭയുമായി ബന്ധപ്പെട്ട അതോറിറ്റികളില്‍ അന്വേഷിച്ചതോടെയാണ് വഞ്ചക്കിരയായതായി മനസിലായത്. തുടര്‍ന്ന് കുവൈത്തി പൗരയെ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറിയതോടെയാണ് പരാതി നല്‍കിയത്. സാൽമിയ പൊലീസ് സ്റ്റേഷനിലാണ് വഞ്ചിക്കപ്പെട്ടയാള്‍ പരാതി നല്‍കിയത് .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB

https://www.pravasivarthakal.in/2023/02/01/no-longer-do-you-need-to-call-travels-with-this-app-you-can-access-free-mobile-information-about-flight-times-and-ticket-prices/
https://www.findinforms.com/2023/02/20/here-is-all-you-need-to-know-about-the-pravasi-pension-scheme/

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version