കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിന അവധി ദിവസങ്ങളിലും സേവനം ഉറപ്പുവരുത്തി സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ. രണ്ട് ഷിഫ്റ്റുകളിലയാണ് ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
അവധി ദിവസങ്ങളിലും രാജ്യത്തെ 29 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചു.പതിവുപോലെ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യക്കാർക്ക് വേണ്ട ചികിത്സ നൽകിവരുന്നുണ്ട്. ജനങ്ങൾക്ക് അത്യാവശ്യ ആരോഗ്യസേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്.
അമിരി ഹോസ്പിറ്റൽ എമർജൻസി ഡെന്റൽ ക്ലിനിക് എല്ലാ സമയവും ഉണ്ടായിരിക്കുമെന്ന് അൽ സനദ് പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർ മന്ത്രാലയ ഉദ്യോഗസ്ഥർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB