കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിൽ ഗതാഗത നിയമം ലംഘിച്ച 42 വാഹനം പിടിച്ചെടുത്തു. ഇതിൽ ആറു സൈക്കിളും ഉൾപ്പെടും. ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടിവ് ചട്ടങ്ങളുടെ ആർട്ടിക്ൾ 207, 52 പ്രകാരമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമം ലംഘിക്കുന്ന വാഹന ഉടമക്കെതിരെ കർശന നടപടി തുടരുമെന്നും അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB