കുവൈത്ത് സിറ്റി : കുവൈത്തിൽ ദേശീയ അവധി ദിന ആഘോഷ വേളയിൽ വാട്ടർ സ്പ്രേ, ബലൂൺ ഏറ് national day എന്നിവയേറ്റ് നിരവധി പേർക്ക് പരിക്കേറ്റു. ഇത്തരത്തിൽ 167 പേർ ചികിത്സ തേടിയതായാണ് വിവരം. ചികിത്സ തേടിയെത്തിയ ഭൂരിഭാഗം പേർക്കും കണ്ണുകൾക്കാണ് പരിക്കേറ്റതെന്നാണ് വിവരം. സാരമായി പറ്റിക്കേറ്റവരെ വിദഗ്ദ ചികിത്സക്കായി അൽ ബഹർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊതു നിരത്തുകളിലോ പാർപ്പിട പ്രദേശങ്ങളിലോ ഉള്ള ആഘോഷ പ്രകടനങ്ങൾ ആരുടെയും ആരോഗ്യത്തിന് ഭീഷണിയാകരുതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ നേത്രരോഗ വിഭാഗങ്ങളുടെ മേധാവി ഡോ. അഹമ്മദ് അൽ-ഫൗദാരി വ്യക്തമാക്കി. കണ്ണുകൾക്ക് ഏൽക്കുന്ന ചെറിയ പ്രഹരം വരെ റെറ്റിന ഡിറ്റാച്ച്മെൻറ്, കാഴ്ച നഷ്ടപ്പെടൽ, അല്ലെങ്കിൽ കണ്ണിൽ മുറിവോ ദ്വാരമോ രൂപപ്പെടൽ മുതലായവ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue