civil id verificationസിവിൽ ഐഡി കാർഡ് നടപടി വേ​ഗത്തിലാക്കാൻ കൈക്കൂലി; കുവൈത്തിൽ ഉദ്യോ​ഗസ്ഥൻ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐ. ഡി.കാർഡുകളുടെ നടപടി ക്രമങ്ങൾ വേ​ഗത്തിലാക്കാമെന്ന civil id verification വ്യാജേന കൈക്കൂലി ഈടാക്കുന്ന സംഘത്തിന് നേതൃത്വം നൽകിയ ജീവനക്കാരൻ പിടിയിൽ. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയിലെ കാർഡ് വിതരണ വിഭാഗം ജീവനക്കാരനായ സ്വദേശി പൗരനെയാണ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാളുടെ ഏജന്റുമാരായി പ്രവാസികളിൽ‍ നിന്ന് പണം ഈടാക്കിയ രണ്ടുപേരും പിടിയിലായിട്ടുണ്ട്. സെക്യൂറിറ്റി കമ്പനി ജീവനക്കാരാണ് അറസ്റ്റിലായ രണ്ടുപേരും. അതേ സമയം അധിക തുക വാങ്ങി ഇവർ വിതരണം ചെയ്തിരുന്ന സിവിൽ ഐ. ഡി. കാർഡുകളിൽ കൃത്രിമം നടത്തിയിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. കാർഡുകൾ വിതരണം ചെയ്യുന്നതിൽ മനപ്പൂർവം കാല താമസം സൃഷ്ടിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനു ഉടമകളെ അധിക തുക നൽകാൻ നിർബന്ധിതരാക്കുകയായിരുന്നു സംഘം ചെയ്തത്. ഇത്തരത്തിൽ ഒരു കാർഡിന് ഉടമകളിൽ നിന്ന് 50 ദിനാർ വരെ അധിക തുക വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അറസ്റ്റിലായ എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top