കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി തേടുന്ന പ്രവാസികൾക്കിതാ ഒരു സന്തോഷ വാർത്ത. സർക്കാർ online english tutor സ്കൂളുകളിലേക്ക് ഇന്ത്യക്കാരെയും നേപ്പാളികളെയും റിക്രൂട്ട് ചെയ്യുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമം നടക്കുക. ഇത്തരത്തിൽ 900 തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് സാധ്യത. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ആളുകളെ കണ്ടെത്തുന്നതിനായി പ്രതിനിധി സംഘങ്ങളെ ഇന്ത്യയിലേക്കും നേപ്പാളിലേക്കും ഉടൻ അയക്കുമെന്നും റിപ്പോർട്ടുകളുണ്ട്.കുവൈത്തികളല്ലാത്തവരെയും വിദ്യാഭ്യാസ ജോലികൾക്ക് പുതിയ അധ്യയന വർഷത്തിൽ വിനിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ചട്ടങ്ങൾക്കനുസൃതമായി നിശ്ചിതയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ, 45 വയസ്സിന് താഴെയുള്ളവർ, കുവൈത്തിലെ അമ്മമാരുടെ കുട്ടികൾ, ജി.സി.സി പൗരന്മാർ എന്നിവർക്ക് മുൻഗണനയും നിശ്ചയിച്ചിരുന്നു. ഇത്തരം അപേക്ഷകർ കുറവായതിനാലാണ് ഇന്ത്യ, നേപ്പാൾ സ്വദേശികളെ പരിഗണിക്കുന്നതെന്നാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue