കൊച്ചി; കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് വഴി 1.4 കിലോയിലധികം സ്വർണം കടത്തിയതിന് air india flight booking online എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റ് ക്യാബിൻ ക്രൂവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബഹ്റൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നും പൊതിഞ്ഞ് സൂക്ഷിച്ചിരുന്നു സ്വർണം ബുധനാഴ്ച കണ്ടെടുത്തു. അറസ്റ്റിലായ ജീവനക്കാരെ അടിയന്തരമായി സസ്പെൻഡ് ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇത്തരം പെരുമാറ്റങ്ങളോട് സഹിഷ്ണുത കാണിക്കുന്നില്ലെന്നും അന്വേഷണ അധികാരികളിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷം ജീവനക്കാരന്റെ സർവീസ് അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടിയെടുക്കുമെന്നും എയർലൈൻ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue