കുവൈത്ത് സിറ്റി; കുവൈത്തിലെ ഷുവൈക്കിൽ ഉപയോഗിച്ച ടയറുകൾ വിൽപ്പന നടത്തിയ കടയിൽ പരിശോധന law നടത്തി അധികൃതർ. വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ സംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരാണ് കടയിലെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ കടയിൽ നിന്ന് ഉപയോഗിച്ച ടയറുകൾ കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിൽ നിയമലംഘനം നടത്തിയ വ്യക്തികൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ, കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയ റെസ്റ്റോറന്റിലും അധികൃതർ പരിശോധന നടത്തി. ഇത്തരത്തിൽ ഭക്ഷ്യ വസ്തുക്കൾ വിറ്റവർക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue