കുവൈത്ത് സിറ്റി: സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി കുവൈത്ത്. സിനിമകൾ, സീരീസ്, ott ഡോക്യുമെന്ററികൾ എന്നിവയിലൂടെ കുവൈത്ത് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനാകും ഒ.ടി.ടി പ്ലാറ്റ്ഫോം ലക്ഷ്യമിടുക. പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിക്ഷേപ ബിഡ്ഡിങ് പ്രക്രിയക്ക് അന്തിമരൂപം നൽകിയതായിട്ടുണ്ട്. ഇതുവഴി സബ്സ്ക്രിപ്ഷനിലൂടെ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ഉപയോഗിച്ച് പുതിയ പ്ലാറ്റ്ഫോമിലൂടെ സിനിമകളും ടെലിവിഷൻ പരിപാടികളും കാണാൻ സാധിക്കും. ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒ.ടി.ടിയുടെ ലേലം ഉടൻ നടക്കുമെന്ന് മന്ത്രാലയ വക്താവ് അൻവർ മുറാദ് പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue